കൊച്ചി: ലൂർദ്ദ് ആശുപത്രിയിൽ ഇന്റർവെൻഷണൽ പെയിൻ മാനേജ്മെന്റ് ക്ലിനിക്ക് തുടങ്ങി. നടുവേദന, നാഡീസംബന്ധമായ വേദനകൾ, പേശി അസ്ഥിബന്ധവേദന, മൃദുവായ ടിഷ്യൂ ക്ഷതങ്ങൾ, ഞരമ്പുകൾക്ക് ഉണ്ടാവുന്ന വേദന, പേശികളിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ എന്നിവയ്ക്ക് ഫലപ്രദമായ ഉപാധികൂടിയാണ് ഇന്റർവെൻഷണൽ പെയിൻ മാനേജ്മെന്റ് ക്ലിനിക്കെന്ന് ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ പറഞ്ഞു. അതിനൂതനമായ ചികിത്സാരീതികൾ ഇന്റർവെൻഷണൽ പെയിൻ മാനേജ്മെന്റിലൂടെ സാദ്ധ്യമാകും. ക്ലിനിക്കിന്റെ പ്രവർത്തനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് ക്ലിനിക്ക്. വിവരങ്ങൾക്ക്: 0484 4121233/ 1234.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |