SignIn
Kerala Kaumudi Online
Tuesday, 24 May 2022 9.00 AM IST

കെ.എസ്.ആർ.ടി.സി കരാറായി, കുറഞ്ഞ ശമ്പളം 23,000 രൂപ , കൂടിയത് 1,05,300

ksrtc

വർദ്ധന 4700 മുതൽ 16,000 വരെ

45 കഴിഞ്ഞവർക്ക് പകുതി ശമ്പളത്തോടെ അവധിയിൽ പ്രവേശിക്കാം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മാനേജ്മെന്റും ജീവനക്കാരുടെ അംഗീകൃത സംഘടനകളും ഇന്നലെ ഒപ്പുവച്ച സേവന വേതന കരാർ പ്രകാരം ഈ മാസം മുതൽ 4700 രൂപ മുതൽ 16,000 വരെ ശമ്പളം വർദ്ധിക്കും. ശമ്പള പരിഷ്കരണത്തിന് 2021 ജൂൺ മുതൽ മുൻകാല പ്രാബല്യമുണ്ട്. ആ മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് വർദ്ധന വരുന്നത്.

കുറഞ്ഞ അടിസ്ഥാന ശമ്പളം 23,​000 രൂപയാണ്. 1,05,300 രൂപയാണ് കൂടിയ ശമ്പളം. വീട്ടുവാടക 1200 മുതൽ 5000 രൂപവരെയാണ്.

ഡിസംബർ വരെയുള്ള കുടിശിക സാമ്പത്തിക നില മെച്ചപ്പെടുന്നതനുസരിച്ച് തവണകളായി നൽകും. പത്തുവർഷത്തിനുശേഷമാണ് ശമ്പള പരിഷ്കാരം നടപ്പാക്കുന്നത്. 137 % ഡി.എ ശമ്പളത്തിൽ ലയിപ്പിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഒപ്പിടൽ. 16 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു. സർക്കാരിന്റെ 11-ാം ശമ്പള കമ്മിഷന്റെ മാസ്റ്റർ സ്കെയിൽ മാതൃകയിലാണ് പരിഷ്കരണം.

പ്രൊമോഷൻ ഘട്ടങ്ങളായി നടപ്പിലാക്കും. ഒരു വർഷം 190 ഫിസിക്കൽ ഡ്യൂട്ടികൾ ചെയ്യാത്ത ജീവനക്കാർക്ക് പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ നൽകില്ല. പെൻഷൻ കണക്കാക്കുന്നതിനും ഇത് ബാധകമായിരിക്കും. എന്നാൽ കാൻസർ ചികിത്സ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കരൾ മാറ്റിവയ്ക്കൽ, ഡയാലിസിസ്, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ ഗുരുതര സ്വഭാവമുളള അസുഖബാധിതർ, അപകടങ്ങൾ മൂലം അംഗഭംഗം വന്ന് കിടപ്പിലായവർ, മാതാപിതാക്കൾ, ഭാര്യ / ഭർത്താവ്, മക്കൾ, സഹോദരങ്ങൾ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അവധിയിൽ പ്രവേശിക്കുന്നവർ, സിവിൽ സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ, സ്റ്റാൻഡ്‌ബൈ ഡ്യൂട്ടി യൂണിറ്റ് അധികാരികൾ അനുവദിക്കപ്പെടുന്നവർ എന്നിവർക്ക് ഇളവ് നൽകും


വനിതകൾക്ക് ഒരു വർഷം പ്രസവാവധി

വനിതകൾക്ക് നിലവിലെ അവധിക്കു പുറമെ ഒരു വർഷംവരെ പ്രസവാവധിയും 5000 രൂപ ചൈൽഡ് കെയർ അലവൻസും

 ഡ്രൈവർ കം കണ്ടക്ടർ പുതിയ തസ്തിക

45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് 50% ശമ്പളത്തോടെ 5 വർഷംവരെ അവധി. സ്വയം നിശ്ചയിക്കാം

 ഡ്രൈവർമാരിൽ മാസം 20 ഡ്യൂട്ടി ചെയ്യുന്നവർക്ക് ഓരോ ഡ്യൂട്ടിക്കും 50 രൂപ വീതവും 20ൽ കൂടുതൽ ചെയ്യുന്നവർക്ക് 100 രൂപ വീതവും അധികക്ഷാമബത്ത.

അന്തർ സംസ്ഥാന ദീർഘദൂര സർവീസുകളിൽ ക്രൂ ചെയ്ഞ്ച്

പുതിയ ശമ്പള സ്കെയിൽ

23000 700(7)

27900 800(4) 31100 900(8) 38300 1000(4) 42300 1100(5) 47800 1200(4) 52600 1300(3) 56500 1400(3) 60700 1500(3) 65200 1600(3) 70000 1800(5) 79000 2000(5) 89000 2200(4) 97800 2500(3) 105300.

'' ജീവനക്കാരിൽ ഉത്സാഹം ഉണ്ടാവുകയും അത് വരുമാനത്തിൽ പ്രതിഫലിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്''

-ആന്റണി രാജു,

ഗതാഗതമന്ത്രി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.