വാളയാർ: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ ബസിൽ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിലായി. രവിചന്ദ്രനെയാണ് (49) എക്സൈസ് സംഘം പിടികൂടിയത്. ഈന്തപ്പഴ പാക്കറ്റുകൾ അടങ്ങിയ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കോഴിക്കോട് ഹാർബർ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിന് ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. മുമ്പും ഇതേരീതിയിൽ പ്രതി കഞ്ചാവ് കടത്തിയിട്ടുണ്ട്.
എക്സൈസ് ഇൻസ്പക്ടർ സിജോ വർഗ്ഗീസിന്റെ നേതൃത്വത്തിൽ പിഒമാരായ മുഹമ്മദ് ഷെരീഫ്, സി. ഷിബുകുമാർ, ഗ്രേഡ് പി.ഒമാരായ പ്രവീൺ കെ. വേണുഗോപാൽ ,വി. ദേവകുമാർ,സി.ഇ.ഒമാരായ ടി.എസ്. അനിൽകുമാർ, എൻ. രജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |