മരട്: സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ വേദിയുടെ 'സാഹിത്യ ശ്രേഷ്ഠ പുരസ്കാരം' വിവിധങ്ങളായ 87 പുസ്തകം രചിച്ച എ.കെ. പുതുശ്ശേരിക്ക് ലഭിച്ചു. കാഷ് അവാർഡ്, ശില്പം എന്നിവയാണ് പുരസ്കാരം. 26ന് വൈകിട്ട് ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന യോഗത്തിൽ ജസ്റ്റിസ് പി.എസ്. ഗോപിനാഥനും പ്രൊഫ.എം. തോമസ് മാത്യുവും ചേർന്ന് സമ്മാനിക്കും. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് ആശംസ അർപ്പിക്കും. ചടങ്ങിൽ വിവിധ അവാർഡുകൾ കരസ്ഥമാക്കിയ ഡോ.എം.സി. ദിലീപ്കുമാർ, ഡോ. ഗോപിനാഥ് പനങ്ങാട് എന്നിവരെ ആദരിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് ജി.കെ.പിളള തെക്കേടത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |