തിരുവനന്തപുരം: സ്കോൾ -കേരള മുഖേന നടത്തി വരുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി അഡിഷണൽ മാത്തമാറ്റിക്സ് കോഴ്സിന് പിഴയില്ലാതെ 19 വരെയും 60 രൂപ പിഴയോടെ ജനുവരി 27 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത ശേഷം ഡോൺലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ രണ്ട് ദിവസത്തിനകം സ്കോൾ-കേരള സംസ്ഥാന ഓഫീസിലേക്ക് അയയ്ക്കണം. ഫോൺ : 0484-2377537.
കിറ്റ്സിൽ മാനേജ്മെന്റ് കോഴ്സ്
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) തിരുവനന്തപുരം, കൊല്ലം കേന്ദ്രങ്ങളിൽ ഈ മാസം ആരംഭിക്കുന്ന എയർപോർട്ട്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈനയും ഓൺലൈനായും ക്ലാസുകൾ സംഘടിപ്പിക്കും. അപേക്ഷകൾ www.kittsedu.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന ഈ മാസം 20. കൂടുതൽ വിവരങ്ങൾക്ക് 9567869722.
പ്രതിഭ സ്കോളർഷിപ്പ്
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന പ്രതിഭ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ വിജയിച്ചതിന് ശേഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 2021-22 അദ്ധ്യയന വർഷം ബിരുദ പഠനത്തിന് ചേർന്നവർക്കാണ് അപേക്ഷിക്കാനാവുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷ ബിരുദ പഠനത്തിനും തുടർന്നുള്ള രണ്ട് വർഷ ബിരുദാനന്തര ബിരുദ പഠനത്തിനും സ്കോളർഷിപ്പ് ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ വഴി നിർദ്ദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ജനുവരി 31നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, 0471 2548208, 2548346, ഇ-മെയിൽ: lek.kscste@kerala.gov.in, pskscste@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |