SignIn
Kerala Kaumudi Online
Friday, 26 April 2024 6.02 PM IST

ചുവടുദ്രവിച്ച് ഗുൽമോഹർ മരം, മുറിച്ചുമാറ്റാൻ നടപടിയില്ല

d

നെടുമങ്ങാട്: സമീപവാസികളുടെ ജീവന് ഭീഷണിയായി പി.ഡബ്ലിയു.ഡി റോഡിന് സമീപത്ത് ചുവടുദ്രവിച്ചു നിൽക്കുന്ന ഗുൽമോഹർ മരം മുറിച്ചുമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തെ അധികൃതർ നിസാരവത്കരിക്കുന്നതായി പരാതി.
ഉഴമലയ്‌ക്കൽ പഞ്ചായത്തിലെ അയ്യപ്പൻകുഴി മഹാത്മാഗാന്ധി ഗ്രന്ഥശാലയ്‌ക്ക് മുന്നിലാണ് ചുവട് പൂർണമായി ദ്രവിച്ച് ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിൽ ഗുൽമോഹർ എന്ന അലസിപ്പൂമരം നിൽക്കുന്നത്. വലിയ കാറ്റടിച്ചാൽ ഈ വൻമരം നിലംപതിക്കാൻ സാദ്ധ്യത ഏറെയാണ്. തടിക്ക് ബലമില്ലാത്ത ഈ മരം മുറിച്ചുമാറ്റണമെന്ന് കാട്ടി നിരവധി പരാതികളാണ് പഞ്ചായത്തിൽ നാട്ടുകാർ നൽകിയത്. ഗ്രാമസഭയിലും ഇത് സംബന്ധിച്ച് ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ പി.ഡബ്ലിയു.ഡി റോഡിന് സമീപത്തുനിൽക്കുന്ന മരമായതിനാൽ തങ്ങളെയല്ല പൊതുമരാമത്തിൽ അപേക്ഷ നൽകാൻ നിർദ്ദേശം നൽകി കൈകഴുകുകയാണ് പഞ്ചായത്ത് അധികൃതർ.

ഈ മരത്തിന് സമീപത്തായി നിരവധിവീടുകളാണ് സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തായി സ്വകാര്യ ബാങ്കും റേഷൻകടയുമുണ്ട്. വൻമരമായതിനാൽ കടപുഴകിവീണാൽ ആളപായം വരെ സംഭവിക്കാനും സാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.