SignIn
Kerala Kaumudi Online
Sunday, 06 July 2025 8.46 AM IST

റോഡുകൾ കങ്കണയുടെ കവിളുകളേക്കാൾ മിനുസമുള്ളതാക്കുമെന്ന് കോൺഗ്രസ്  എം എൽ എ, പിന്നാലെ പ്രതിഷേധം

Increase Font Size Decrease Font Size Print Page
irfan-ansari-mla

റാഞ്ചി: തന്റെ മണ്ഡലത്തിലെ റോഡുകൾ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ കവിളുകളെക്കാൾ മിനുസമുള്ളതാക്കുമെന്ന് കോൺഗ്രസ് എം എൽ എ ഇർഫാൻ അൻസാരി. ജാർഖണ്ഡിലെ ജംതാര മണ്ഡലത്തിലെ റോഡുകൾ സുഗമമുള്ളതാക്കുമെന്നാണ് എം എൽ എയുടെ ഉറപ്പ്.

സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് എം എൽ എ ഉറപ്പ് നൽകുന്നത്. ലോകോത്തര നിലവാരമുള്ള 14 റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അൻസാരി അറിയിച്ചു.

ബി ജെ പി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും എം എൽ എ ആരോപിച്ചു. പൊടിപടലങ്ങൾ മൂലം ജനങ്ങൾക്ക് പലവിധ രോഗങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്നും അതിനാൽ തന്റെ സർക്കാർ ജനങ്ങൾക്ക് വേണ്ടി വികസന പ്രവർത്തനങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ഇർഫാൻ അൻസാരി പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, IRFAN, ANSARI, MLA, CONGRESS, KANKANA, ROADS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.