SignIn
Kerala Kaumudi Online
Friday, 26 April 2024 5.05 PM IST

യു.ഡി.എഫ് സർവകലാശാലാ മാർച്ച് മാറ്റി

udf-march

തിരുവനന്തപുരം: അ‌ഞ്ച് സർവകലാശാലകളിലേക്ക് 17ന് യു.ഡി.എഫ് നടത്താനിരുന്ന മാർച്ച് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവച്ചതായി കൺവീനർ എം.എം. ഹസൻ അറിയിച്ചു.

കൊവിഡ് നിയന്ത്രണം കർശനമായി പാലിക്കാനുള്ള സർക്കാരിന്റെ നിർദ്ദേശവും ഇക്കാര്യത്തിൽ രാഷ്ട്രീയകക്ഷികൾ ഉത്തരവാദിത്വം കാട്ടുന്നില്ലെന്ന പരാതിയും പരിഗണിച്ചാണ് യു.ഡി.എഫ് ഈ നിലപാട് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ രാജിവയ്ക്കുക, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജിവയ്ക്കുക, സർവകലാശാലകളിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്താനിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.