ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് സൈനികനായ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. 70കാരിയായ ശാരദയെയാണ് മകൻ സുബോധ് മർദ്ദിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു സുബോധ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ സുബോധ് അമ്മയുടെ വളയും മാലയും ഊരിയെടുക്കാൻ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതാണ് മർദ്ദനത്തിന് കാരണമെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |