കുറ്റ്യാടി: ഗ്രാമപഞ്ചായത്തിന്റെ ജീവൽസ്പർശം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ നിധി സമാഹരണം കെ. പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ അദ്ധ്യക്ഷയായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ആരോഗ്യ പ്രവർത്തക നസീമയെ ആദരിച്ചു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, സബിന.പി.കെ, കുട്ട്യാലി.ടി.കെ, സലാം, സി.എൻ.ബാലകൃഷ്ണൻ, വി.പി.മൊയ്തു, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം ഒ.വി.ലത്തീഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |