മലപ്പുറം: ദേശീയ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കുമെന്ന് മന്ത്രി അബ്ദുറഹ്മാൻ. മലപ്പുറം അരീക്കോട് സി പി എമ്മിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പിണറായി വിജയൻ നയിക്കുന്ന മൂന്നാം മുന്നണിക്ക് രാജ്യത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത് നടക്കാൻ പോകുന്ന പാർട്ടി കോൺഗ്രസിൽ ഇതുസംബന്ധിച്ച രേഖകൾ അവതരിപ്പിക്കുമെന്നും പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |