തിരുവനന്തപുരം: കാസർകോട് വരെ 529.45 കിലോമീറ്റർ പാത സ്റ്റാൻഡേർഡ് ഗേജിലാണ് നിർമ്മിക്കുക. 200 കി.മി വേഗത്തിൽ ബ്രോഡ് ഗേജിൽ ട്രെയിനോടിക്കാനാവാത്തതിനാലാണ് സ്റ്റാൻഡേർഡ് ഗേജ് തിരഞ്ഞെടുത്തത്. വിദേശത്ത് 350 കിലോ മീറ്ററിലേറെ വേഗത്തിൽ ട്രെയിനോടിക്കുന്നത് സ്റ്റാൻഡേർഡ് ഗേജിലാണ്. ലോകത്തെ മിക്ക അതിവേഗ റെയിലുകളും സ്റ്റാൻഡേർഡ് ഗേജിലാണ്. സിൽവർ ലൈനിന് സമാന്തരമായി റോഡുകളും ഓരോ 500 മീറ്ററിലും അണ്ടർപാസുകളും ഉണ്ടാവും. ഇ - വാഹന ഗതാഗത സംവിധാനം, ചാർജിംഗ്, പാർക്കിംഗ് സ്റ്റേഷനുകൾ എന്നിവയും വരും. സർവീസ് രാവിലെ 5 മുതൽ രാത്രി 11 വരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |