SignIn
Kerala Kaumudi Online
Friday, 26 April 2024 11.18 AM IST

ഭീകരർക്കിടയിലെ   സ്വപ്നസുന്ദരി,   അമേരിക്കയെപ്പോലും  വിറപ്പിച്ച   പാകിസ്ഥാൻകാരി  ആഫിയ  സിദ്ദിഖി  'ലേഡി  അൽഖ്വയ‌്‌ദ'യായി  മാറിയത്   ഇങ്ങനെ

alfiya-siddiqui

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ ജൂതപ്പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയവരെ ആയുധധാരികൾ ബന്ദികളാക്കിയ സംഭവത്തിൽ ഒരാളെ വിട്ടയച്ചെങ്കിലും മറ്റുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അമേരിക്കയിൽ 86വർഷത്തെ തടവു ശിക്ഷ അനുഭവിക്കുന്ന പാക് വനിതയായ ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന ആവശ്യമാണ് ആയുധധാരികൾ ഉന്നയിക്കുന്നത്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന 'ലേഡി അൽഖ്വയ‌്‌ദ' എന്നറിയപ്പെടുന്ന ആഫിയ സിദ്ദിഖി ആരാണെന്നറിയാം.

ആരാണ് ആഫിയ സിദ്ദിഖി

അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ പാകിസ്ഥാൻ വംശജയാണ് ആഫിയ സിദ്ദിഖി. 1995ൽ അമേരിക്കയിലെ മസാച്യുസൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്നും ബിരുദാനന്തര ബിരുദവും ശേഷം ബോസ്റ്റണിലെ ബ്രാൻഡീസ് സർവകലാശാലയിൽ നിന്നും ന്യൂറോ സയൻസിൽ ഡോക്ടറേറ്റും നേടിയ ഇവർ 2003ൽ പാകിസ്ഥാനിലേയ്ക്ക് മടങ്ങി. എന്നാൽ അതിനു പിന്നാലെ ആഫിയയെയും മൂന്നു മക്കളെയും പാക് രഹസ്യാന്വേഷണ ഏജൻസി തട്ടിക്കൊണ്ടുപോയെന്ന് അവരുടെ കുടുംബം ആരോപിച്ചിരുന്നു.

2008ൽ അഫ്ഗാൻ പൊലീസ് ആഫിയയെ കസ്റ്റഡിയിലെടുത്തിരുന്നു. ചാവേർ ബോംബാക്രമണം ആസൂത്രണം ചെയ്തുവെന്നും രാസായുധങ്ങളും ബോംബുകളും എങ്ങനെ നിർമിക്കാമെന്നതിനെക്കുറിച്ചുള്ള കുറിപ്പുകൾ കൈവശം വച്ചുവെന്നതും ആരോപിച്ചാണ് ആഫിയയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിനിടെ യുഎസ് സൈനികന്റെ റൈഫിൾ തട്ടിയെടുത്ത ആഫിയ ഉദ്യോഗസ്ഥർക്കു നേരെ തോക്ക് ചൂണ്ടുകയും ഒരു എഫ്ബിഐ ഏജന്റിനെയും ഒരു സൈനിക ഉദ്യോഗസ്ഥനെ പരിക്കേൽപ്പിച്ചെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. 2019ൽ 46കാരിയായ ആഫിയ കുറ്റക്കാരിയാണെന്ന് ന്യൂയോർക്ക് കോടതി കണ്ടെത്തിയതിനെ തുടർന്ന് 86വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ടെക്സാസിലെ ഫോർട്ട് വർത്തിലുള്ള ഫെഡറൽ മെഡിക്കൽ സെന്റർ ജയിലിലാണ് ഇപ്പോൾ ആഫിയ. വധശ്രമം, ആക്രമണം എന്നീ കുറ്റങ്ങളാണ് ആഫിയക്കെതിരെ ചുമത്തിയിരിക്കുന്നത്.

പാകിസ്ഥാന്റെ പ്രതികരണം

ആഫിയയുടെ ശിക്ഷയെ പാകിസ്ഥാൻ ഉദ്യോഗസ്ഥർ എതിർക്കുകയായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് നിരവധി നഗരങ്ങളിൽ പ്രതിഷേധങ്ങളുയർന്നു. മാദ്ധ്യമങ്ങളിൽ അറസ്റ്റിനെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തു. വർഷങ്ങളായി ആഫിയയുടെ മോചനത്തിനായുള്ള നീക്കങ്ങൾ പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുകയാണ്. തെറ്റായ തെളിവുകൾ വഴിയാണ് അവരിൽ കുറ്റം ആരോപിക്കപ്പെട്ടതെന്ന് ടെക്‌സസിലെ കൗൺസിൽ ഒഫ് അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൈസാൻ സയ്യിദ് അഭിപ്രായപ്പെട്ടു.

ആഫിയ സിദ്ദിഖിയുടെ നിലവിലെ അവസ്ഥ

afiya-siddiqui

ടെക്സാസിലെ ഫോർട്ട് വർത്തിലുള്ള ഫെഡറൽ ജയിലിൽ കഴിയുന്ന ആഫിയയെ അടുത്തിടെ മറ്റൊരു തടവുകാരി ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കോടതി രേഖകൾ പറയുന്നു. സഹ തടവുകാരിൽ നിന്നുംക്രൂരമായ മർദ്ദനം എറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ആഫിയയുടെ കണ്ണുകൾക്ക് ചുറ്റും പൊള്ളലേറ്റതായും ഇടതു കണ്ണിന് സമീപത്തായി മൂന്നിഞ്ചോളം പാടുകളുമുണ്ട്, ഗുരുതരമായ പരിക്കുകളോടെ അവരെ വീൽചെയറിലാണ് ജയിലിന്റെ മെഡിക്കൽ യൂണിറ്റിലേക്ക് കൊണ്ടുപോകേണ്ടിവന്നതെന്ന് അഭിഭാഷകൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, AFIYA SIDDIQUI, PAKISTHANI NEUROLOGIST AFIYA SIDDIQUI, 86YRS SENTENCE IN TEXAS JAIL, PAKISTHANI WOMAN AFIYA SIDDIQUI IN AMERICAN JAIL, PAK LADY AFIYA SIDDIQUI, LADY ALQUAIDA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.