SignIn
Kerala Kaumudi Online
Saturday, 27 April 2024 7.04 AM IST

കേരളത്തിൽ മാത്രം ഭരണമുള്ള പാർട്ടി പ്രധാനമന്ത്രി പദത്തെക്കുറിച്ച് ചർച്ചചെയ്താൽ ആളുകൾ പരിഹസിക്കും, മൂന്നാം മുന്നണിക്ക് നേതൃത്വം നൽകില്ലെന്ന് സിപിഎം

cpim

ന്യൂഡൽഹി: മുന്നാം മുന്നണിയെക്കുറിച്ചോ പ്രധാനമന്ത്രി പദത്തെക്കുറിച്ചോയുള്ള ചർച്ചകൾ അപക്വമാണെന്ന് സിപിഎം കേന്ദ്ര നേതൃത്വം. കേരളത്തിൽ മാത്രം ഭരണമുള്ള ഒരു പാർട്ടി ഇത്തരത്തിലുള്ള വിഷയങ്ങൾ ചർച്ചചെയ്താൽ പൊതുജനം പരിഹസിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കഴിവുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം.

നിലവിൽ പ്രധാനമന്ത്രി പദത്തെക്കുറിച്ചോ മൂന്നാം മുന്നണിയെക്കുറിച്ചോ യാതൊരു ചർച്ചയും പാർട്ടിയിൽ നടക്കുന്നില്ല. മൂന്ന് സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ടായിരുന്ന കാലത്ത് പോലും സിപിഎം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തിട്ടില്ല. പാർട്ടിക്ക് അത്തരത്തിലുള്ള അജണ്ടയില്ലെന്നും മൂന്നാം മുന്നണിക്ക് നേതൃത്വം നൽകില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

രാജ്യത്ത് മുന്നാം മുന്നണിക്ക് നേതൃത്വം കൊടുക്കാൻ കെൽപ്പുള്ള നേതാവാണ് പിണറായി വിജയനെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മലപ്പുറം ജില്ലയിലെ അരീക്കോട് മുണ്ടമ്പ്രയിൽ സിപിഎം നിർമിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ള നേതാവാണ് പിണറായി വിജയൻ. പിണറായി വിജയൻ നയിക്കുന്ന മൂന്നാം മുന്നണി രാജ്യത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യും. വരാൻ പോകുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ അവതരിപ്പിക്കുമെന്ന് പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIMEMINISTER, CPIM, CPIM LEADER, CPIM CENTRAL POWER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.