പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെകട്ടറി മഹാകവി കുമരനാശാന്റെ 98-ാമത് അനുസ്മരണ യോഗം ശാഖാ പ്രസിഡന്റ് എൻ.എസ്.സുമേഷിന്റെ അദ്ധ്യക്ഷതയിൽ കുമ്പളങ്ങി സെൻട്രൽ ശാഖയിൽ ചേർന്നു. യോഗത്തിൽ ശാഖാ സെക്രട്ടറി പ്രദീപ് മാമുങ്കൽ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി, യൂണിയൻ കൗൺസിലർ ഇ.വി. സത്യൻ, ശാഖാ വൈസ് പ്രസിഡന്റ് എം.ബി.ജോഷി ശാന്തി, ശാഖാ വനിതാസംഘം പ്രസിഡന്റ് ജലജ സിദ്ധാർത്ഥൻ, സെക്രട്ടറി സീന ഷിജിൽ, ഇല്ലിക്കൽ ദേവസ്വം മനേജർ എം.എൻ. ഷൈജു, ബാബു രാജേന്ദ്രൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |