SignIn
Kerala Kaumudi Online
Saturday, 21 September 2024 10.08 AM IST

ഇ. ബാലാനന്ദൻ പുരസ്കാരം പാലോളി മുഹമ്മദ്കുട്ടിക്കും ശ്രീകണ്ഠൻ നായർക്കും

Increase Font Size Decrease Font Size Print Page
paloli-mohammed-kutty-

കൊല്ലം: ഇ. ബാലാനന്ദൻ ഫൗണ്ടേഷന്റെ രണ്ടാമത് ബാലാനന്ദൻ പുരസ്‌കാരത്തിന് മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടിയും ദൃശ്യ മാദ്ധ്യമ പുരസ്‌കാരത്തിന് ആർ. ശ്രീകണ്ഠൻനായരും അർഹരായി. 19ന് രാവിലെ 10.30ന് കാവനാട് കോർപ്പറേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും. സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ഫൗണ്ടേഷൻ പ്രസിഡന്റ് ആർ. ഷാജിശർമ്മ അദ്ധ്യക്ഷത വഹിക്കും. കെ. സോമപ്രസാദ് എം.പി, എം.എൽ.എമാരായ എം. നൗഷാദ്, സുജിത്ത് വിജയൻപിള്ള, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.കെ. അനിരുദ്ധൻ, എക്സ്. ഏണസ്റ്റ്, കോർപ്പറേഷൻ കൗൺസിലർമാർ, ഫൗണ്ടേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ഫൗണ്ടേഷൻ സെക്രട്ടറി ജി. സുന്ദരേശൻ റിപ്പോർട്ട് അവതരിപ്പിക്കും. സംഘാടക സമിതി ചെയർമാൻ വി. രാജ്‌കുമാർ സ്വാഗതവും ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് കെ. ജാജിമോൾ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PALOLI MOHAMMED KUTTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.