SignIn
Kerala Kaumudi Online
Friday, 26 April 2024 8.49 PM IST

ഡോക്ടർമാർക്ക് ശിൽപ്പശാല

df

തിരൂരങ്ങാടി : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർമാർക്കായി ' പ്രദേശിനി 22' എന്ന പേരിൽ ശിൽപ്പശാല നടത്തി. നേതൃത്വപാടവ ക്ലാസ്, പ്രായോഗിക പരിശീലനം തുടങ്ങിയ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. നാലു ദിവസങ്ങളിലായി ഓൺലൈൻ ക്ലാസുകളും തുടർ ചർച്ചകളുമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ഡോ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. റിയാസലി ഉണ്ണിയാക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ ഡോ. മൻസൂറലി ഗുരുക്കൾ,അംഗങ്ങളായ ഡോ.വിജി ഉദയകുമാർ, ഡോ. അബ്ദുള്ളക്കുട്ടി കൊലക്കാട്ട്, ഡോ. ശിവാനന്ദൻ, ഡോ.സാവിത്രി, ഡോ.അൻസാർ അലി ഗുരുക്കൾ, ഡോ.ഹബീബുള്ള തുടങ്ങിയവർ പ്രസംഗിച്ചു. വി.പി.എസ്.വി ആയുർവേദ കോളേജ് പ്രൊഫസർ ഡോ. എം.വി വിനോദ് കുമാർ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ഡോ. പി.വി അരുൺ സ്വാഗതവും ട്രഷറർ ഡോ. ഹാരിസ് ചോലക്കൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, DOCTOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.