തിരുവനന്തപുരം: കൊവിഡ്, ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് പൊന്മുടിയിലും അഗസ്ത്യാർകൂടത്തും സന്ദർശകർക്ക് വിലക്ക്. പൊന്മുടി ഇക്കോടൂറിസത്തിൽ ഇന്നുമുതൽ സന്ദർശകർക്ക് പ്രവേശനമില്ല. ബുക്ക് ചെയ്തവർക്ക് തുക ഓൺലൈനായി തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് 8547601005. അഗസ്ത്യാർകൂടം ട്രക്കിംഗിന് ഇന്നുമുതൽ 26 വരെയുള്ള എല്ലാ ഓൺലൈൻ ബുക്കിംഗും ക്യാൻസൽ ചെയ്തു. ബുക്ക് ചെയ്തവർക്ക് തുക ഓൺലൈനായി തിരികെ ലഭിക്കും. ഓഫ്ലൈൻ ബുക്കിംഗ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2360762.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |