SignIn
Kerala Kaumudi Online
Saturday, 27 April 2024 6.11 AM IST

കൊറഗജ്ജ വേഷം കെട്ടിയ നവവരന്റെ വീടിന് നേരെ അക്രമം

koragajja
കൊറഗജ്ജ

കാസർകോട്: വിവാഹാഘോഷമെന്ന പേരിൽ തുളു ആരാധനാമൂർത്തിയായ കൊറഗജ്ജയുടെ വേഷം കെട്ടി നിയമനടപടി നേരിട്ട നവവരന്റെ വീടിന് നേരെ അക്രമം. ബേക്കൂർ അഗർത്തിമൂലയിലെ ഈയാളുടെ വീട്ടിന്റെ മുൻവശത്തെ രണ്ട് ഗ്ലാസുകളും എറിഞ്ഞു തകർത്തു. ഗേറ്റിന്റെ മതിലിന് കാവി പെയിന്റ് ഒഴിച്ചിട്ടുമുണ്ട്. ഇന്നലെ പുലർച്ച ബൈക്കിലെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. ഗ്ലാസ് തകർന്ന് വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ബഹളം വെക്കുന്നതിനിടയിൽ ബൈക്കിൽ രണ്ട് പേർ രക്ഷപ്പെട്ടതായി വീട്ടുകാർ പറയുന്നു. പൊലീസ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ പി. പ്രാമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട്ടു പരിസരത്തും ബേക്കൂരിലും പൊലീസ് കാവൽ ഏർപ്പെടുത്തിട്ടുണ്ട്. ഒരാഴ്ച മുമ്പ് കർണാടകയിലെ വധു ഗൃഹത്തിലേക്ക് വരനെ കൊറഗജ്ജ വേഷം കെട്ടിച്ച് ആനയിച്ചത് വലിയ വിവാദമായിരുന്നു. വിട്ട്ല പൊലീസ് നവവരനടക്കം 25 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KORAGAJA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.