തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാമ്പസിൽ നിന്ന് കുമാരപുരം റോഡിലേയ്ക്കുള്ള ഓവർബ്രിഡ്ജ് നിർമ്മാണത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് - എസ്.ബി.ഐയ്ക്ക് മുന്നിലെ റോഡ് ഇന്ന് മുതൽ ഭാഗികമായി അടച്ചിടും. മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് ഒ.പി ബ്ലോക്കിന് സമീപത്തെ വാട്ടർഅതോറിറ്റി ഓഫീസുവരെ മാത്രമാണ് വാഹനങ്ങൾക്ക് ഇന്നു മുതൽ പ്രവേശനമനുവദിച്ചിട്ടുള്ളത്. റോഡിന്റെ മറുഭാഗത്തു നിന്ന് അച്യുതമേനോൻ സെന്റർ വരെ പ്രവേശനമുണ്ട്.ഓവർബ്രിഡ്ജ് നിർമ്മാണത്തോടനുബന്ധിച്ച് താത്കാലികമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |