ദുബായ്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശി തൈക്കൂട്ടത്തിൽ ഹൗസിൽ അയമുവിന്റെ മകൻ ഷറഫുദ്ദീൻ (54) ആണ് മരിച്ചത്.
തിങ്കളാഴ്ച സോഹാറിലെ സെല്ലാൻ റൗണ്ട് എബൗട്ടിലാണ് വാഹനാപകടമുണ്ടായത്. മുൻപ് മസ്ക്കറ്റിൽ ജോലി ചെയ്തിരുന്ന ഷറഫുദ്ദീൻ പുതിയ വിസയിൽ ഒരു മാസം മുൻപാണ് ഒമാനിലെ ഷിനാസിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായി എത്തിയത്. സ്പോൺസറുമായി തൊഴിൽ കരാർ ഒപ്പിട്ട ശേഷം കാറിൽ മടങ്ങവേയാണ് അപകടം സംഭവിച്ചത്.
ആമിനയാണ് മാതാവ്. ഭാര്യ- ഷക്കീല, സഹോദരൻ നിഷാദ്.