SignIn
Kerala Kaumudi Online
Tuesday, 19 March 2024 12.21 PM IST

'എന്റെ ജില്ല' മൊബൈൽ ആപ്പ് : 172 സ്ഥാപനങ്ങൾക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ്

app

കോട്ടയം : 'എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷനിൽ ജില്ലയിലെ 172 സർക്കാർ സ്ഥാപനങ്ങൾക്ക് പൊതുജനങ്ങളുടെ ഫൈവ് സ്റ്റാർ റേറ്റിംഗ്. 'എന്റെ ജില്ല' മൊബൈൽ ആപ്പിന്റെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യാനായി കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് വിലയിരുത്തൽ. മൊബൈൽ ആപ്ലിക്കേഷൻ വഴി ജനങ്ങൾ നൽകുന്ന റേറ്റിംഗാണിത്. 31 സ്ഥാപനങ്ങൾക്ക് ഫോർ സ്റ്റാറും ഏഴു സ്ഥാപനങ്ങൾക്ക് ത്രീ സ്റ്റാറും ആറു സ്ഥാപനങ്ങൾക്ക് ടു സ്റ്റാറും ലഭിച്ചു. ജനുവരി ഒന്നു മുതലുള്ള കണക്കാണിത്. ആപ്ലിക്കേഷനിലൂടെ ജനങ്ങൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾക്ക് അതത് വകുപ്പുകൾ മറുപടി നൽകും. ഇതിനായി പ്രത്യേക പോർട്ടൽ ആരംഭിക്കുകയും വകുപ്പുകളിൽ നോഡൽ ഓഫീസറെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കളക്ടറുടെ കീഴിൽ ജില്ലാ നോഡൽ ഓഫീസറായ സബ് കളക്ടർ രാജീവ് കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റേറ്റിംഗും അഭിപ്രായങ്ങളിൽ സ്വീകരിച്ച നടപടിയും വിലയിരുത്തുന്നത്. റേറ്റിംഗ് നില എല്ലാ ആഴ്ചയും പരിശോധിക്കും. കുറഞ്ഞ റേറ്റിംഗുള്ള സ്ഥാപന മേധാവികളിൽ നിന്ന് വിശദീകരണം തേടി. മികവ് പുലർത്തുന്ന ഓഫീസുകളെ അഭിനന്ദിച്ചു.

ആപ്പിന്റെ പ്രത്യേകത

ജില്ലയിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എവിടെ സ്ഥിതിചെയ്യുന്നു, ഫോൺനമ്പർ, ഇ മെയിൽ വിലാസം അടക്കമുള്ള വിവരങ്ങൾ ആപ്ലിക്കേഷനിലൂടെ അറിയാം. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും എന്റെ ജില്ല ആപ്പിലൂടെ കഴിയും. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിംഗ് നൽകാനും സാധിക്കും. ഓഫീസുകളെപ്പറ്റിയുള്ള പൊതുജനങ്ങളുടെ അവലോകനങ്ങൾ കളക്ടർ നിരീക്ഷിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.