തിരുവനന്തപുരം:ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിയുടെ സ്മാരകങ്ങൾ അടിച്ചു തകർക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയോഗം. ജില്ലാ ചെയർമാൻ എസ്.സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.നെടുമ്പന അനിൽ,സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.എസ്.ഗണേശൻ, വനിത ഫോറം കൺവീനർ അഡ്വ.ബാലഗിരി ജമമാൾ,പനങ്ങാട്ടുകോണം വിജയൻ, ഡോ.രാമദാസ്, അബ്ദുൾ കരീം, പ്രദീപ്, ഉണ്ണികൃഷണൻ നായർ, മോഹനൻ നായർ,ഹരികുമാർ, സതികുമാരി,സന്തോഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |