SignIn
Kerala Kaumudi Online
Thursday, 19 September 2024 11.23 PM IST

വിഘ്നേശ്വരന് മുന്നിൽ ഉടഞ്ഞ് വീഴുന്ന നാളികേരം പറയും കുടുംബത്തിന്റെ ഐശ്വര്യം, മുകൾഭാഗം ഉടഞ്ഞാൽ കുടുംബ നാഥന് ആപത്ത്

Increase Font Size Decrease Font Size Print Page
ganapati

വിഘ്നങ്ങളകറ്റാൻ ഗണപതിക്ക് നാളികേരം ഉടയ്ക്കുക എന്നത് ഹൈന്ദവ വിശ്വാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതിലൂടെ ഒരു വ്യക്തി ഭഗവാന് മുന്നിൽ തന്നെ പൂര്‍ണമായും സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. പുറം ഭാഗത്തെ കാഠിന്യമേറിയ ചിരട്ട മനുഷ്യനിലെ അഹങ്കാരത്തിന്റേയും ചീത്ത മനോഭാവങ്ങളുടേയും പ്രതീകങ്ങളാണ്. നാളികേരം ഉടയുമ്പോൾ ചിരട്ട പൊട്ടിത്തകരുന്നതു പോലെ അവ നശിക്കുന്നതായും വിശ്വസിക്കുന്നു. പക്ഷേ നാളികേരം ഉടയ്ക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

നാളികേരം സൃഷ്ടിച്ചതാര്?

നാളികേരം സൃഷ്ടിച്ചത് വിശ്വാമിത്ര മഹര്‍ഷിയാണെന്നാണ് ഹൈന്ദവ വിശ്വാസം. ഒരിക്കൽ വിശ്വാമിത്ര മഹര്‍ഷി കഠിന വ്രതം അനുഷ്ഠിക്കുന്നതിനിടെ നാടാകെ വരൾച്ചയാൽ വലഞ്ഞു. ഭക്ഷണം ലഭിക്കാതെ ദുരിതത്തിലായ മഹര്‍ഷിയുടെ കുടുംബത്തെ സത്യവ്രതൻ വെള്ളവും ഭക്ഷണവും നൽകി സംരക്ഷിച്ചു. ഇതിന്റെ നന്ദി സൂചകമായി സത്യവ്രതന്‍റെ ഒരേയൊരാഗ്രഹം സഫലീകരിക്കുന്നതിനായി വിശ്വാമിത്രൻ യജ്ഞം ആരംഭിച്ചു. സൂര്യ വംശത്തിലെ രാജാവായിരുന്ന സത്യവ്രതന് മരണശേഷം സ്വര്‍ഗാരോഹണം നടത്തണമെന്നായിരുന്നു ആഗ്രഹം. പ്രാര്‍ത്ഥനയുടെ ഫലമായി വിശ്വാമിത്രൻ സത്യവ്രതന് സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു നൽകി. എന്നാൽ പടിവാതിൽക്കൽ വരെയെത്തിയ സത്യവ്രതനെ ദേവലോകത്തിന്‍റെ അധിപനായ ഇന്ദ്രൻ ഭൂമിയിലേക്ക് തന്നെ തള്ളിവിട്ടു. ഇതുകണ്ട വിശ്വാമിത്രൻ തന്റെ മന്ത്രശക്തിയാൽ അദ്ദേഹത്തിനു വായുവിൽ ഒരു സ്വര്‍ഗം നിര്‍മിച്ചു നൽകി. ഇവിടെ കഴിയുന്നതിനായി ദൈവം സത്യവ്രതന് അനുമതിയും കൊടുത്തു. മന്ത്രശക്തി ഇല്ലാതായാൽ സത്യവ്രതന്‍ ഭൂമിയിലേക്ക് തന്നെ വീണു പോകുമെന്ന് മനസ്സിലാക്കിയ മഹര്‍ഷി നീളമേറിയ തടികൊണ്ട് അദ്ദേഹത്തെ താങ്ങി നിര്‍ത്തി. അത് പിന്നീട് തെങ്ങാവുകയും സത്യവ്രതൻ തേങ്ങയായും പരിണമിച്ചെന്നാണ് വിശ്വാസം.

ഗണപതിക്ക് ഉടച്ച തേങ്ങ കഴിക്കാമോ

ഹൈന്ദവവിശ്വാസ പ്രകാരം ഗണപതിയ്ക്ക് മുന്നില്‍ ഉടച്ച തേങ്ങ കഴിക്കാന്‍ പാടില്ല. നമ്മുടെ ദോഷങ്ങളും ദുരിതങ്ങളും മാറി പോകുക എന്ന സങ്കല്‍പ്പത്തിലാണ് ഗണപതിയ്ക്ക് തേങ്ങ ഉടയ്ക്കുന്നത്. അങ്ങനെ നമ്മുടെ ദോഷങ്ങളെ സങ്കല്‍പ്പിച്ച് ഉടയ്ക്കുന്ന തേങ്ങ വീണ്ടും എടുക്കുകയും കഴിക്കുകയും ചെയ്യുന്നതിലൂടെ ഈ പ്രശ്നങ്ങൾ എല്ലാം തന്നെ നമ്മളിലേക്ക് തിരിച്ചുവരുമെന്നാണ് വിശ്വാസം.

ഗുണദോഷ ഫലങ്ങൾ

ഒരു തേങ്ങാമുറിയിലെ വെള്ളത്തിൽ ഒരു പൂവിട്ട് അത് ഏത് രാശിയിൽ അടുക്കുന്നുവെന്ന് നിര്‍ണയിച്ചാണ് ഫലം കണ്ടെത്തുന്നത്. മേടം രാശിയിൽ അഭിവൃദ്ധി, ഇടവത്തിൽ കലഹവും വിഷ ഭയവും, മിഥുനം എങ്കിൽ അഗ്നിബാധ, കര്‍ക്കടകം രാശിയിൽ ധന നാശം, ചിങ്ങം എങ്കിൽ പുത്രഭാഗ്യം എന്നിങ്ങനെയാണ്.

ഉടഞ്ഞ് വീഴുന്ന നാളികേരം പറയും ജീവിതം

നാളികേരം ഉടയുന്നത് നടുക്കായി വശങ്ങളിലേക്ക് കോടാതെ വന്നാൽ ശുഭ ഫലമായി കണക്കാക്കുന്നു. വക്കുകൾ ഒടിഞ്ഞാൽ ഉദര രോഗമാണ് ഫലം. ഉടക്കുന്നതിനിടയിൽ തേങ്ങയുടെ കണ്ണുകൾ പൊട്ടിയാലാകട്ടെ അതിദുഃഖവും, മുകൾ ഭാഗമുടഞ്ഞാൽ കുടുംബനാഥന് ആപത്തുമാണെന്ന് ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RITUALS, GANAPATI, GOD GANAPATI, GANAPATI TEMPLE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.