തിരുവനന്തപുരം: സംസ്ഥാന ഡെന്റൽ കൗൺസിലിലേക്കുള്ള അംഗങ്ങളെയും ഇന്ത്യൻ ഡെന്റൽ കൗൺസിലിലേക്കുള്ള പ്രതിനിധിയേയും തിരഞ്ഞെടുക്കുന്നതിന്റെ വിശദാംങ്ങൾ ജനുവരി ഏഴിന് 113-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. നാമനിർദ്ദേശ പത്രിക കൗൺസിൽ ഓഫീസിൽ ലഭ്യമാണ്. ഫെബ്രുവരി 10 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പോളിംഗ് മേയ് നാലിനും വോട്ടെണ്ണൽ മേയ് അഞ്ചിനും നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.keraladentalcouncil.org.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |