SignIn
Kerala Kaumudi Online
Friday, 26 April 2024 10.58 AM IST

തടി കുറയ്ക്കാൻ അനു സിത്താരയ്ക്ക് നൽകിയ ഉപദേശം ഇതാണ്; വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദൻ


ദിവസങ്ങൾക്ക് മുൻപാണ് ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ' എന്ന ചിത്രം റിലീസ് ചെയ്തത്. സിനിമയിൽ കുറച്ച് വണ്ണം കൂട്ടിയാണ് താരം എത്തിയത്. ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധചെലുത്തുന്ന ആളാണ് ഉണ്ണിമുകുന്ദൻ. സിനിമയ്ക്കുവേണ്ടി തൊണ്ണൂറ്റിയഞ്ച് കിലോയിലെത്തിയതും, പിന്നെ അത് കുറച്ചതും എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.

anu-sitara-unni-mukundan

തടിക്കാൻ വേണ്ടി നന്നായി ഭക്ഷണം കഴിച്ചു. സദ്യയായിരുന്നു മെയിൻ ആയി കഴിച്ചത്. നാടൻ പലഹാരങ്ങളും കൂടുതലായി കഴിച്ചു. ജങ്ക് ഫുഡ് കഴിച്ചില്ലെന്നും ഉണ്ണിമുകുന്ദൻ പറയുന്നു. തടി കുറയ്ക്കാൻ കുറച്ച് കഷ്ടപ്പെട്ടുവെന്ന് നടൻ പറഞ്ഞു.

'തടിച്ചിരിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. പേടിയാണ്.വല്ല അസുഖവും പിടിക്കുമോ എന്ന്. തടി കുറയ്ക്കാൻ തീരുമാനിച്ചു.ദിവസം ഒരു മണിക്കൂറോളം എക്‌സൈസ് ചെയ്യുമെന്ന് താരം പറയുന്നു. ഏഴ് തവണ ഭക്ഷണം കഴിക്കും. അതും കുറച്ച് കുറച്ച്.'-നടൻ പറഞ്ഞു.

തടി കുറയ്ക്കാനായി അനു സിത്താരയ്ക്ക് നൽകിയ ഉപദേശത്തെക്കുറിച്ചും ഉണ്ണിമുകുന്ദൻ വെളിപ്പെടുത്തി. 'എല്ലാവരോടും പറയുന്ന കാര്യങ്ങൾ തന്നെ. നല്ല ഭക്ഷണ രീതി, ഉറക്കം, എക്‌സൈസ് ഇതൊക്കെത്തന്നെ. പുള്ളിക്കാരി ഇതൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടിയാണ്. നല്ല രീതിയിൽ ഡാൻസൊക്കെ ചെയ്യണ ആളാണ്.'-അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNNI MUKUNDAN, ANU SITARA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.