കോട്ടയം : കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും സർക്കാർ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കാത്തത് സ്വകാര്യ ലാബുകളെ സഹായിക്കാൻ ആണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആരോപിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും സർക്കാർ ആശുപത്രികളിൽ പരിശോധന നാമമാത്രമായി. കാഞ്ഞിരപ്പള്ളി, പാമ്പാടി എന്നി താലൂക്ക് ആശുപത്രികളിൽ പൂർണ്ണമായും ടെസ്റ്റ് നിലച്ചിട്ട് മാസങ്ങളായി കോട്ടയം, പാലാ , ചങ്ങനാശ്ശേരി ജനറൽ ആശുപത്രികളിൽ ദിവസേന 50 ൽ താഴെ ടെസ്റ്റുകൾ മാത്രമാണ് നടത്തുന്നത്. സ്വകാര്യലാബുകളുമായുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |