SignIn
Kerala Kaumudi Online
Saturday, 27 April 2024 2.39 AM IST

'വലവൂരിന്റെ വളക്കൂറിന് ' തുടക്കമിട്ട് കുരുന്നുകൾ

പാലാ: കൊവിഡിനെ തുടർന്ന് സ്‌കൂൾ അനിശ്ചിതമായി അടയ്ക്കുമല്ലോ എന്ന സങ്കടത്തിനിടയിലും വലവൂർ ഗവ. യു.പി സ്‌കൂളിലെ കുട്ടികൾ ഒന്നടങ്കം സ്‌കൂൾ വളപ്പിലെ കൃഷിയിടത്തിലേക്കിറങ്ങി. അവിടെ വെണ്ടയും വഴുതനയും മുളകും ചീരയും പയറും മത്തനും കുമ്പളവുമൊക്കെ തടമെടുത്ത് കുഴിച്ചുവച്ചു ; ''വലവൂരിന്റെ വളക്കൂറിൽ'' എന്ന പച്ചക്കറി കൃഷി പദ്ധതിക്ക് കുരുന്നു മനസുകളുടെ ആവേശത്തോടെയുള്ള തുടക്കം.

ഇനി തങ്ങൾ സ്‌കൂളിലേക്ക് വരുമ്പോഴേക്കും ഇവയൊക്കെ തളിരിട്ട് പടർന്ന് പന്തലിക്കുമെന്ന പ്രതീക്ഷയോടെ കുട്ടികൾ വീടുകളിലേക്ക് മടങ്ങി.
കരൂർ ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന ക്ഷേമവകുപ്പിന്റെയും സ്‌കൂൾ പി.റ്റി.എ.യുടെയും സംയുക്തസംരംഭമായി നടപ്പിലാക്കുന്ന പച്ചക്കറി വികസന പദ്ധതി ''വലവൂരിന്റെ വളക്കൂറിൽ...'' എന്ന പരിപാടിയുടെ ഭാഗമായാണ് സ്‌കൂൾ വളപ്പിലെ നാല്പത് സെന്റോളം സ്ഥലത്ത് കുട്ടികൾ പച്ചക്കറി കൃഷി ആരംഭിച്ചത്.വിഷരഹിത ജൈവ പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിനും അതിന്റെ വിളവുകൾ കുട്ടികൾക്ക് തന്നെ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചതെന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ എൻ.വൈ. രാജേഷ് പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനാ ജോൺ നിർവഹിച്ചു. കരൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ അനസിയ രാമൻ, കരൂർ കൃഷി ഓഫീസർ നിമിഷ, പഞ്ചായത്ത് അസി. എഞ്ചിനീയർ ബിപിൻ കെ. പുലിക്കുന്നേൽ, ഹെഡ്മാസ്റ്റർ എൻ.വൈ. രാജേഷ്, പി.റ്റി.എ. പ്രസിഡന്റ് റെജിമോൻ, സീനിയർ അധ്യാപിക പ്രിയ സെലിൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.