SignIn
Kerala Kaumudi Online
Friday, 26 April 2024 7.49 AM IST

മെൽബണിൽ വീണവരുടെ വ്യാഴാഴ്ച

australian-open

മുൻനിര താരങ്ങളായ ആൻഡി മുറെ,എമ്മ റഡുകാനോ,ഗാർബീൻ മുഗുരുസ,നിക്ക് കിർഗിയോസ് എന്നിവർക്ക് ആസ്ട്രേലിയൻ ഓപ്പണിൽ തോൽവി

മെൽബൺ: ആസ്ട്രേലിയൻ ഒാപ്പൺ ടെന്നിസിൽ ഇന്നലെ കണ്ടത് പ്രമുഖർ കാലിടറൽ. ഗ്രാൻസ്ളാം കനവുകളിലേക്കൊരു മടങ്ങിവരവ് പ്രതീക്ഷിച്ചെത്തിയ ബ്രിട്ടന്റെ ആൻഡി മുറെ,കഴിഞ്ഞ യു.എസ് ഓപ്പണിൽ കിരീടം നേടി വിസ്മയം സൃഷ്ടിച്ച 19കാരി എമ്മ റഡുകാനോ, വനിതാ വിഭാഗത്തിലെ മൂന്നാം സീഡ് ഗാർബീൻ മുഗുരുസ എന്നിവരൊക്കെ ഇന്നലെ കളിക്കളത്തിൽ വീണുപോയി.

മുൻ ലോക ഒന്നാം നമ്പർ താരമായ മുറെയെ ആസ്‌ട്രേലിയൺ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ ജാപ്പനീസ് താരം ടാറോ ഡാനിയേൽ അട്ടിമറിക്കുകയായിരുന്നു. പുരുഷ സിംഗിൾസിൽ മൂന്ന് തവണ ഗ്രാൻസ്ളാം ചാമ്പ്യനായ മുറെയെ 4-6, 4-6, 4-6. എന്ന സ്കോറിനാണ് ടാറോ കീഴടക്കിയത്.ലോക റാങ്കിംഗിൽ 120-ാം സ്ഥാനത്താണ് ടാറോ. 34 കാരനായ മുറെ ദീർഘനാളുകളായി പരിക്കുമൂലം ടെന്നീസിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്‌വദേവ് വെറ്ററൻ താരം നിക്ക് കിർഗിയോസിനെ മറികടന്ന് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. നാലുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്‌വദേവിന്റെ വിജയം. സ്‌കോർ: 7-6, 6-4,4-6, 6-2. നാലാം സീഡ് സ്റ്റെഫാനോസ് സിസ്റ്റിപ്പാസ് അർജന്റീനയുടെ സെബാസ്റ്റിൻ ബീയെസ്റ്റിനെ 7-6,6-7,6-3,6-4 എന്ന സ്കോറിന് തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി.

വനിതാ സിംഗിൾസിൽ നിലവിലെ യു.എസ്.ഓപ്പൺ ചാമ്പ്യനായ ബ്രിട്ടീഷ് കൗമാരതാരം എമ്മ റാഡുകാനുവിനെ രണ്ടാം റൗണ്ടിൽ മോണ്ടിനെഗ്രോയുടെ ഡാൻക കോവിൻസിച്ചാണ് അട്ടിമറിച്ചത്. 17-ാം റാങ്ക് താരമായ റാഡുകാനു മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് തോൽവി വഴങ്ങിയത്. സ്‌കോർ: 6-4, 4-6, 6-3. ആസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യമായി കളിക്കാനെത്തിയതാണ് എമ്മ റാഡുകാനു . ലോക 98-ാം നമ്പർ താരമാണ് കോവിൻസിച്ച്.

ഫ്രഞ്ച് വെറ്ററൻ ആലിസ് കോർനെറ്റാണ് മൂന്നാം സീഡ് മുഗുരുസയെ മൂന്നാം റൗണ്ട് കാണിക്കാതെ മടക്കി അയച്ചത്. 6-3,6-3 എന്ന സ്കോറിനായിരുന്നു കോർനെറ്റിന്റെ വിജയം. മുൻ ലോക ഒന്നാം നമ്പർതാരം സിമോണ ഹാലെപ്പ് മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ ബ്രസീലിന്റെ ഹദ്ദാദ് മായിയെ 6-2,6-0 എന്ന സ്കോറിനാണ് ഹാലെപ്പ് കീഴടക്കിയത്.

മിക്സഡിൽ സാനിയ -രാജിവ് സഖ്യത്തിന് ജയം

ആസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ സാനിയ മിർസ-അമേരിക്കയുടെ രാജീവ് റാം സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സെർബിയയുടെ അലെക്‌സാൻഡ്ര ക്രൂനിച്ച്-നിക്കോള കാസിച്ച് സഖ്യത്തെ കീഴടക്കിയാണ് ഇന്തോ-അമേരിക്കൻ സഖ്യം രണ്ടാം റൗണ്ടിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സാനിയ-രാജീവ് സഖ്യത്തിന്റെ വിജയം. സ്‌കോർ: 6-3, 7-6. സാനിയയുടെ ടെന്നീസ് കരിയറിലെ അവസാന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റാണിത്. ഈ സീസൺ അവസാനത്തോടെ താരം ടെന്നീസിൽ നിന്ന് വിരമിക്കും. ഇന്ത്യൻ വംശജനാണ് രാജീവ് റാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, AUSTRALIAN OPEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.