SignIn
Kerala Kaumudi Online
Friday, 26 April 2024 11.17 AM IST

ഓരോ ജില്ലയിലും എയർപോർട്ട്,​ നല്ല നാളേയ്‌ക്കായി ഒരു മുഴം നീട്ടിയെറിഞ്ഞ് ജഗൻ; ആന്ധ്രയിൽ വരാൻ പോകുന്നത് വൻ വികസനവും തൊഴിലവസരങ്ങളും

airport

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ പുതുതായി നിർമ്മിക്കാനൊരുങ്ങുന്നത് ഏഴു വിമാനത്താവളങ്ങൾ. ഒരു ജില്ലയിൽ ഒരു വിമാനത്താവളം എന്ന പദ്ധതിക്ക് കീഴിലാണ് പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡി പറഞ്ഞു.

വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, രാജമഹേന്ദ്രവാരം, കുർണൂൽ, കടപ്പ തുടങ്ങി വിമാനത്താവളങ്ങളുള്ള 13 ജില്ലകൾ നിലവിൽ ആന്ധ്രാപ്രദേശിലുണ്ട്. പുതുതായി 12 ജില്ലകൾ കൂടി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. എന്നാൽ പുതുതായി രൂപം കൊള്ളുന്ന ഓരോ ജില്ലയിലും വിമാനത്താവളം ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

കഴിഞ്ഞ കുറച്ചു നാളുകളായി പണി നടന്നുകൊണ്ടിരിക്കുന്ന ഭോഗാപുരം, ദഗദർത്തി വിമാനത്താവളങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനും സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. നാടിന്റെ വികസനവും ആളുകളുടെ യാത്രാസൗകര്യവും വർദ്ധിപ്പിക്കുക എന്നതാണ് പുതിയ തീരുമാനത്തിന് പിന്നിൽ.

വികസനത്തിനൊപ്പം ജനങ്ങൾക്ക് കിട്ടാൻ പോകുന്നത് വലിയൊരു തൊഴിൽ സാദ്ധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളുമുള്ള ആന്ധ്രയിൽ ജഗൻ മോഹൻ റെഡിയുടെ ഭരണ പരിഷ്‌കാരങ്ങളെല്ലാം വിജയം കൈക്കൊള്ളാറുണ്ട്. അത്തരത്തിലൊന്നാണോ ഇതെന്നും കണ്ടറിയേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NEWS, ANDRA, JAGAN MOHAN REDDY, AIRPORT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.