SignIn
Kerala Kaumudi Online
Friday, 20 September 2024 5.03 PM IST

കുട്ടികൾ നോ പറയുമ്പോൾ; മാതാപിതാക്കൾ എന്ന നിലയിൽ നമ്മൾ ചെയ്യുന്ന ചില തെറ്റുകളുണ്ട്

Increase Font Size Decrease Font Size Print Page
aswathy-sreekanth

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. അതിനെതിരെ പ്രതികരിക്കാൻ മക്കളെ പ്രാപ്തരാക്കുകയാണ് മാതാപിതാക്കൾ പ്രധാനമായും ചെയ്യേണ്ട ഒരു കാര്യം. സ്വകാര്യ ഭാഗത്ത് ആരെങ്കിലും തൊട്ടാൽ അത് ബാഡ് ടച്ചാണെന്ന് മക്കൾക്ക് പഠിപ്പിച്ചുകൊടുക്കണം.

ബാഡ് ടച്ചാണെന്ന് ഒൻപതുവയസുകാരൻ കോടതിയിൽ പറഞ്ഞത് വലിയ വാർത്തയായിരുന്നു. അത്തരത്തിൽ നല്ല സ്പർശനങ്ങളും, ചീത്ത സ്പർശനങ്ങളും കുട്ടിക്ക് മനസിലാക്കി കൊടുക്കണം. വീട്ടിൽ വരുന്ന അതിഥികൾക്ക് ഉമ്മ കൊടുക്കാൻ പറയുന്ന രക്ഷിതാക്കൾ ഉണ്ട്. പലപ്പോഴും അവർ നോ പറയുമ്പോൾ ഒന്ന് തൊട്ടാൽ ഉരുകി പോകുമോ എന്ന് ചോദിക്കുന്ന നിരവധി പേരുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ കൈയടി നേടുകയാണ്.


വീട്ടിൽ വരുന്നവർക്ക് ഉമ്മ കൊടുക്കാനൊക്കെ പറയുമ്പോൾ മക്കൾക്ക് ഇഷ്ടമില്ലെങ്കിലും നമ്മൾ അവരെ നിർബന്ധിക്കാറുണ്ട്.മാതാപിതാക്കൾ എന്ന നിലയിൽ നമ്മൾ ചെയ്യുന്ന ഒരു തെറ്റാണിത്. കുട്ടിയെ നിർബന്ധിക്കുന്നു. അതിലൂടെ നമ്മൾ എന്താണ് അവരോട് സംസാരിക്കുന്നത്? കുട്ടിയ്ക്ക് ഇഷ്ടമില്ലെങ്കിലും ഒരാളെ തൊടേണ്ടി വരുമെന്ന്. ഇഷ്ടമില്ലാത്ത ഒരാളെ കുട്ടികൾ തൊടേണ്ട കാര്യമില്ലെന്ന് അവരോട് പറഞ്ഞു കൊടുക്കണമെന്ന് അശ്വതി പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KIDS, PARENTING EXPERIENCES, ASWATHY SREEKANTH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.