SignIn
Kerala Kaumudi Online
Friday, 26 April 2024 4.58 PM IST

മുഖം നോക്കി പ്രണയവും കരുതലും തിരിച്ചറിയാം, ലക്ഷണ ശാസ്ത്രത്തിലെ ചില വഴികളിതാ

face

മുഖം മനസിന്റെ കണ്ണാടി എന്നാണ് പറയുക. അതായത് ഓരോ വ്യക്തിയുടേയും മനസിലെ എല്ലാ വികാരങ്ങളേയും മുഖം പ്രതിഫലിപ്പിക്കും. അതുപോലെ തന്നെ മുഖം നോക്കി ഒരു വ്യക്തിയുടെ രീതികളും സ്വഭാവവും മനസിലാക്കാനും ചില വഴികളുണ്ട്. പലപ്പോഴും സത്യസന്ധമായ ഫലങ്ങളാണ് ഇവയിലൂടെ ലഭിക്കുക.

പ്രണയം ഉണ്ടോ? മുഖം പറയും

രണ്ട് കണ്ണുകള്‍ക്കും താഴെയുള്ള ഭാഗമാണ് സ്‌നേഹ-വൈകാരിക മേഖല. ഈ ഭാഗം ശോഭയുള്ളതും വലുതും വൃത്താകൃതിയിലുള്ളതുമാണെങ്കില്‍ വ്യക്തിക്ക് ആഴത്തിൽ പ്രണയിക്കാനാവും. അവന്‍ അല്ലെങ്കില്‍ അവള്‍ എളുപ്പത്തിലും പൂര്‍ണ്ണഹൃദയത്തോടേയും പ്രണയത്തിലാകും എന്നാണ് വിശ്വാസം. ഈ ഭാഗം താഴ്ന്നതോ മിനുസമാര്‍ന്നതോ ആണെങ്കില്‍ വ്യക്തി പ്രണയത്തിൽ പരാജയപ്പെടും.

ജീവിത വിജയം നേടുന്നവർ

പുരികങ്ങള്‍ക്ക് ഇടയിലാണ് ജീവിത മേഖല. അത് ഉറച്ചതും, ശോഭയുള്ളതും, വൃത്താകൃതിയിലുമാണെങ്കില്‍ 27 വയസിനുശേഷം വ്യക്തിക്ക് വിജയകരമായ ഒരു കരിയർ ഉണ്ടാകും. പുരികങ്ങള്‍ക്ക് ഇടയിലുള്ള ഭാഗം വിശാലവും പുരികം കട്ടിയുള്ളതുമാണെങ്കില്‍ വ്യക്തി നല്ല പണം സമ്പാദിക്കുന്ന സ്വഭാവകാരനാണ്. രണ്ട് പുരികങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിൽ കാണുന്നവർ നെഗറ്റീവ് ചിന്താഗതികാരാണ്.

വൃത്താകൃതിയിലുള്ള മുഖമാണോ?

വൃത്താകൃതിയിൽ മുഖമുള്ളവർ സെന്‍സിറ്റീവും കരുതലും ഉള്ളവരാണെന്ന് അറിയപ്പെടുന്നു. അവര്‍ക്ക് ശക്തമായ ലൈംഗിക ആസക്തികളുണ്ടാകും. ഒരു ദീര്‍ഘകാല, സുസ്ഥിരമായ ബന്ധത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഇത്തരം ആളുകളെ തിരഞ്ഞെടുക്കാം. ജലത്തിന്റെ ആകൃതിയിലുള്ള മുഖമുള്ള ആളുകള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

നെറ്റിയുടെ ആകൃതി പറയും ചിന്തയെകുറിച്ച്

കൂർത്ത നെറ്റിയിലുള്ള ആളുകള്‍ പുരോഗമനപരമായ ചിന്തയുള്ളവരാണ്. കുട്ടികളായിരിക്കുമ്പോള്‍ അവര്‍ മന്ദഗതിയിലാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കാമെങ്കിലും ബുദ്ധിമാന്മാരായ മുതിര്‍ന്നവരായി അവർ മാറുന്നു. പരീക്ഷ പോലുള്ള സമ്മര്‍ദ്ദത്തില്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കില്ല.

താടി നോക്കി സ്വഭാവം തിരിച്ചറിയാം

ദുര്‍ബലമായ താടി ഉള്ളവര്‍ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാം. മറ്റുള്ളവരുടെ ആഗ്രഹത്തിന് അനുസരിച്ച് അവർ ജീവിക്കും. എന്നാൽ ശക്തമായ താടിയുള്ള വ്യക്തിക്ക് വളരെ ശക്തമായ മൂല്യങ്ങളും ഉയര്‍ന്ന സ്റ്റാമിനയും സഹിഷ്ണുതയുമുണ്ടാകും. പക്ഷേ അവര്‍ അല്‍പം ധാര്‍ഷ്ട്യമുള്ളവനും കഠിനഹൃദയനുമാകാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, FACE REFLECT THE THOUGHTS, FACE AND THOUGHT RELATION
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.