വർക്കല: വർക്കല നഗരസഭ ജനകീയാസൂത്രണം 2021-22പട്ടികജാതി വികസന പദ്ധതി പ്രകാരം 20 കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്കുകൾ അനുവദിച്ചു. നഗരസഭ ചെയർമാൻ കെ.എം. ലാജി ഗുണഭോക്താകൾക്ക് രേഖകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സജിനി മൻസർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എ. അനീഷ് പട്ടികജാതി വികസന ഓഫീസർ എസ് .ഹണി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |