പുനലൂർ: സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 95 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യറ ബാവത്തഴികം വീട്ടിൽ ബഷീർ (60) ആണ് പിടിയിലായത്.പുനലൂർ പോസ്റ്റോഫീസ് ജംഗ്ഷനിലെ സ്കൂളിന് സമീപം പെട്ടിക്കട നടത്തിവരുന്ന ഇയാൾ കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റു വരികയായിരുന്നു. ഷാഡോ എ. എസ് .ഐ അമീന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്. ഐ. അജികുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ മനോജ്, ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.