SignIn
Kerala Kaumudi Online
Saturday, 27 April 2024 7.55 AM IST

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

cpm

ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി. രോഗ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലും സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സമ്മേളനം മാറ്റിയത്. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. ഹൈക്കോടതി വിമർശനത്തിന് പിന്നാലെ കാസർകോട്, തൃശൂർ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് നടത്താൻ തീരമാനിച്ചിരുന്ന പല പരിപാടികളും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ സമ്മേളനം മാറ്റിവച്ചത്. ജനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് ഉൾപ്പെടെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

പാർട്ടി സമ്മേളനങ്ങൾ നടത്താൻ ജില്ലാതലത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ ടിപിആർ അടിസ്ഥാനത്തിലെ നിയന്ത്രണം മാറ്റിയത് ശാസ്ത്രീയ തീരുമാന പ്രകാരമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ന്യായീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPIM ALAPUZHA DISTRICT CONFERENCE, KERALA HIGHCOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.