SignIn
Kerala Kaumudi Online
Thursday, 19 September 2024 9.06 PM IST

ഈ നാളുകാരിൽ പ്രണയ നൈരാശ്യം ഉടലെടുക്കാൻ സാദ്ധ്യത, രഹസ്യ ബന്ധങ്ങൾ പുറത്തറിയാതിരിക്കാനും ശ്രദ്ധിക്കണം

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail
അശ്വതി: സർക്കാറിൽ നിന്ന് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും, പല സ്ഥലത്തു നിന്നും സഹായ സഹകരണങ്ങൾ കിട്ടും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും.

ഭരണി: രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ ലഭിക്കുന്ന അവസരങ്ങൾ ക്രിയാത്മകമായി ഉപയോഗിച്ചാൽ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, സാങ്കേതിക രംഗത്ത് അവസരങ്ങളും ഉയർച്ചയും, ധനവർദ്ധന.

കാര്‍ത്തിക: ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ സഹായം ലഭിക്കും, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്ന സമയമാണ്, സന്താനങ്ങളുടെ കാര്യത്തിൽ അഭിമാനം വർദ്ധിക്കും.

രോഹിണി: മാതൃ ബന്ധുക്കൾ അനുകൂലരാകും, പ്രവർത്തിക്കൊത്ത് വിജയം നേടാൻ സാധിക്കുന്നതാണ്, സാഹിത്യ പ്രവർത്തകർക്ക് പുരസ്കാരങ്ങളോ പുതിയ അവസരങ്ങളോ കിട്ടും.

മകയിരം: അപകീർത്തികളിൽ നിന്നും രക്ഷ നേടും, ഇഷ്ട സുഹൃത്ത് സംഗമം, പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും, കച്ചവടക്കാർ വ്യാപാരം വികസിപ്പിക്കും.

തിരുവാതിര: പുതിയ അധികാര ചുമതലകൾ വഹിക്കാൻ അവസരം, അദ്ധ്വാനം ഭാരം കൂടിയാലും വിഷമിക്കേണ്ട വരുമാനം വർദ്ധിക്കും, അപ്രതീക്ഷിതമായി സുഹൃത്തുക്കൾ സഹായിക്കും.

പുണര്‍തം: യാത്രകൾ ഗുണപ്രദമാകും, മാനഹാനി ഉണ്ടാകാതെ സൂക്ഷിക്കണം, വിവാഹ സംബന്ധമായ എല്ലാ തടസ്സങ്ങളും നീങ്ങും, പുർവ്വീക ധനം അനുഭവിക്കും, ആരോഗ്യ നില കൂടുതൽ മെച്ചപ്പെടും.

പുയം: രഹസ്യ ഇടപാടുകളിൽ നിന്നും ഒഴിഞ്ഞു മാറുക, അബദ്ധം പറ്റി കൂടുതൽ ധനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്, തസ്കര ഭയം, സർക്കാറിൽ നിന്ന് താക്കീത് ലഭിക്കാൻ സാധ്യതയുണ്ട്.

ആയില്യം: ചില ബന്ധുക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വരും, കുടുംബ കാര്യങ്ങളിൽ കലഹങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം, രഹസ്യങ്ങൾ യാതൊരു കാരണവശാലും മറ്റുള്ളവരും ആയി പങ്കിടരുത്.

മകം: അനാവശ്യമായ ഇടപാടുകളിലൂടെ ചതി വഞ്ചന എന്നിവ വരാതെ സൂക്ഷിക്കുക, പ്രതികൂലമായ നക്ഷത്രങ്ങളിൽ ജനിച്ചവരുമായി രഹസ്യ ബന്ധങ്ങൾ കൂട്ട് കച്ചവടം തുടങ്ങിയവ പാടില്ല.

പൂരം: സ്ഥലംമാറ്റത്തിന് സാദ്ധ്യത കൂടുതലാണ്, പുതിയ പദ്ധതികൾ തൽക്കാലം മാറ്റി വയ്ക്കുക, ധനനഷ്ടത്തിന് ഇടവരും, സന്താനങ്ങളുടെ ആവശ്യത്തിന് ധനം മാറ്റി വയ്ക്കേണ്ടി വരും.

ഉത്രം: ഉചിതമല്ലാത്ത ചിന്തകളും ആശയങ്ങളും പലവിധത്തിലുള്ള പ്രയാസങ്ങൾക്കും ഇടവരുത്തും, തൊഴിൽ രംഗത്ത് ഉയർച്ചയും സ്ഥാനമാനങ്ങളും വന്നു ചേരും, സ്നേഹബന്ധങ്ങൾ വിവാഹത്തിലെത്തിച്ചേരും.

അത്തം: ദാമ്പത്യ ബന്ധത്തിന് ദൃഢത വർദ്ധിക്കും, ആനുകൂല്യങ്ങൾ ലഭിക്കാൻ ഉള്ള തടസങ്ങൾ മാറും, അവിചാരിതമായ നേട്ടങ്ങൾ കൈവരിക്കും, സ്വകാര്യ മേഖലയിൽ ഉള്ളവർക്ക് നേട്ടങ്ങൾ.

ചിത്തിര: സന്താന യോഗം കാണുന്നു, വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഗുണകരമായ ദിനം., വിദേശത്ത് നിന്നും ആദായം ലഭിക്കും, യാത്രകൾ ഗുണപ്രദമാകും.

ചോതി: വീട്ടമ്മമാർക്ക് ജോലി ഭാരം കുറയ്ക്കാൻ സഹായിക്കുന്ന രീതി സംജാതമാകും, പുതിയ സുഹൃത്തുക്കൾ വഴി നേട്ടങ്ങൾ ഉണ്ടാകും, വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.

വിശാഖം: സർക്കാരേതര സ്ഥാപനത്തിൽ നിന്നൊ വ്യക്തികളിൽ നിന്നോ നേട്ടങ്ങൾ, നീതീന്യായ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് ജോലി തൃപ്തികരമായിരിക്കും, ഭൂമിയുടെ ക്രയവിക്രയങ്ങളിൽ ലാഭം.

അനിഴം: ബാല്യകാലസഖിയെ കാണാൻ സാധിക്കും, ബന്ധുക്കളോട് സ്നേഹപൂർവ്വമായി പെരുമാറുന്നത് കാരണം ധനസഹായങ്ങൾ ഉണ്ടാകും, കടം കൊടുത്ത ധനം തിരികെ കിട്ടാൻ സാധ്യതയുണ്ട്.

കേട്ട: ഭൂമിയുടെ ഇടപാടുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം, വാഹന യോഗം, ജീവിതത്തിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും ശാന്തിയും കൈവരും, സഹോദരരുയുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം.
മൂലം: ധനത്തിന്റെ പോരായ്മകൾ കുറയും, കൃത്യനിഷ്ഠയും സത്യസന്ധതയും പ്രകടിപ്പിക്കും, വിരോധത്തിലായിരുന്ന ബന്ധുക്കൾ അനുകൂലരാകും, ഭോജനസുഖം ലഭിക്കും. ജീവിത പങ്കാളിയുടെ ഗൃഹത്തിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം.
പൂരാടം: ഗുണാനുഭവങ്ങൾക്ക് കുറവ് വരില്ല, ദൈവീക ചിന്ത വർദ്ധിപ്പിക്കാൻ ശ്രമിക്കണം, കഴിയും വിധം ക്ഷേത്ര ദർശനം നടത്തുകയും വേണം, കുടുംബസുഖം സ്ത്രീസുഖം എന്നിവ ഉണ്ടാകും, പഠിതാക്കൾ അശ്രദ്ധ കുറയ്ക്കണം.

ഉത്രാടം: ധനചെലവുകൾ നിയന്ത്രണാതീതമാകും, കുടുംബാംഗങ്ങളുടെ രോഗങ്ങൾ
മനഃപ്രയാസങ്ങൾക്ക് ഇടയാക്കും, അധികം ജോലിഭാരം ശാരീരികമായി ക്ഷീണം വരുത്തി വയ്ക്കുംം ശത്രുക്കളെ കൊണ്ടുള്ള ശല്യങ്ങൾ വർദ്ധിക്കും.

തിരുവോണം: നിലവിൽ ഉള്ള തൊഴിൽ രംഗത്ത് കുഴപ്പങ്ങൾ ഉണ്ടാകും, ദാമ്പത്യ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം, ആരോഗ്യ സ്ഥിതി വഷളാകും, ഭൂമി തർക്കങ്ങളിൽ അനുകൂലമായ തീരുമാനം എടുക്കാൻ കാലതാമസം നേരിടും.

അവിട്ടം: സന്താനങ്ങളിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വരും, ബന്ധുക്കളുടെ സഹായ സഹകരണങ്ങൾ കുറയും, വാഹനങ്ങൾ വളരെയധികം സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ ശീലിക്കുക, പലയിടത്തും തരംതാഴ്ത്തലിനിടയുണ്ട്, അനാവശ്യ സംഗതികളിൽ ഇടപെടുന്ന ശീലം ഒഴിവാക്കുക.

ചതയം: ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ അനുഭവപ്പെടും, സാമ്പത്തിക ഇടപാടുകളിൽ പ്രയാസങ്ങൾ വർദ്ധിക്കും, കമിതാക്കൾ പരസ്പരം കലഹിച്ചു പിരിയും, അടുത്ത് സഹകരിക്കുന്നവർ ചതിക്കും, ശരീര സുഖം കുറയും.

പൂരുരുട്ടാതി: വാഹനങ്ങൾ മൂലം കഷ്ടപ്പാടുകളും ധനനാശവും, എതിർ ലിംഗത്തിൽ പെട്ടവരും ആയി ഇടപെടുന്നത് വളരെ നിയന്ത്രിക്കണം, ആപത്തുകളിൽ പെട്ട് നാണക്കേട് ഉണ്ടായേക്കാം, രഹസ്യങ്ങൾ ആരോടും പങ്ക് വയ്ക്കരുത്.

ഉത്രട്ടാതി: കേസുകളിൽ പെട്ട് ധനനാശവും അഭിമാനക്ഷതവും, ഈശ്വര ചിന്തയും ഈശ്വരാധീനവും കുറയും, ആഗ്രഹങ്ങൾ സാധിച്ചു കിട്ടില്ല, ആവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറാൻ തുടങ്ങും.

രേവതി: വാണിജ്യംരംഗത്ത് അസ്വസ്ഥതകൾ ഉടലെടുക്കും, സന്താനങ്ങളുടെ സഹായങ്ങൾ കുറയും, മകളുടെ വിവാഹത്തിന് കാലതാമസം നേരിടും, പ്രണയിതാക്കളിൽ പ്രണയ നൈരാശ്യം ഉടലെടുക്കും, വിഷാദം വരാതെ സൂക്ഷിക്കുക, രഹസ്യ ബന്ധങ്ങൾ പുറത്തറിയാതിരിക്കാൻ ശ്രദ്ധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTRO, YOURS TOMORROW, PREDICTION, ASTROLOGY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.