SignIn
Kerala Kaumudi Online
Saturday, 27 April 2024 6.33 AM IST

പൊതുഗതാഗത സംവിധാനം വിപുലീകരിക്കണം

rail-users

ഷൊർണൂർ: കൊവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തിൽ കൂടുതൽ അൺ റിസർവ്ഡ് ട്രെയിനുകൾ ഏർപ്പെടുത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ റെയിൽ യൂസേഴ്സ് അസോസിയേഷൻ റെയിൽവെയോട് ആവശ്യപ്പെട്ടു. സാധാരണക്കാരായ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന എട്ടോളം ട്രെയിനുകൾ റദ്ദ് ചെയ്ത റെയിൽവേ നടപടി പിൻവലിക്കണമെന്നും ട്രെയിനുകളിൽ കൂടുതൽ ജനറൽ കംമ്പാർട്ട്‌മെന്റ് ഏർപ്പെടുത്തണമെന്നും റെയിൽവേ അധികൃതർക്ക് കോൺഫെഡറേഷൻ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ട്രെയിനുകൾ റദ്ദ് ചെയ്യുന്നതുമൂലം മറ്റു ട്രെയിനുകളും ബസുകളിലും തിരക്കു വർദ്ധിക്കുകയും അതുവഴി കൊവിഡ് വ്യാപനത്തിന് സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്ന നടപടി ഉണ്ടാവരുത്. കൂടുതൽ കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ തിരക്കുള്ള റൂട്ടുകളിൽ ആരംഭിച്ചും നഗരങ്ങളിൽ സർക്കുലർ ബസുകൾ ഏർപ്പെടുത്തിയും പൊതുഗതാഗതം മെച്ചപ്പെടുത്തി തിരക്ക് നിയന്ത്രിക്കാൻ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു. യോഗത്തിൽ അസോസിയേഷൻ ചെയർമാൻ ഡോ. എ.വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ.ചാക്കുണ്ണി മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ എം.പി. അൻവർ, ഗോവ റീജിയൻ കൺവീനർ കെ. ജോയി ജോസഫ്, കെ.എസ്. ജോൺസൺ, എം.എം.ബഷീർ, സൺഷൈൻ, പി.ഐ.അജയൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, RAIL USERS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.