കൊച്ചി: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനം പരാജയപ്പെട്ടതായി ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു പറഞ്ഞു.
കൺട്രോൾ റൂം പോലും പ്രവർത്തനസജ്ജമല്ല. രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അധികൃതർ ഉദാസീനത വെടിഞ്ഞ് മഹാമാരിയെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒ.ബി.സി മോർച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി ആർ. ശെൽവരാജ്, വൈസ് പ്രസിഡന്റ് സുമേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |