തിരുവനന്തപുരം: കൈയെഴുത്ത് ദിനത്തിൽ കുട്ടി ജോക്കികൾ എഴുതിയ കത്തുകൾ പുസ്തകരൂപത്തിൽ പ്രകാശനം ചെയ്ത് ചലച്ചിത്ര താരവും മുൻ എം.പിയുമായ ഇന്നസെന്റ്. കുട്ടികൾ നിയന്ത്രിക്കുന്ന കേരളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് റേഡിയോ ആയ സാഹിതിവാണിയാണ് 'സാഹിതി വാണിക്കയച്ച കത്തുകൾ' എന്ന പുസ്തകത്തിന് പിന്നിൽ. ലോക്ക് ഡൗൺ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും സർഗവാസനയ്ക്കും പ്രാധാന്യം നൽകാൻ സാഹിതിവാണി മുന്നോട്ടുവച്ച ആശയമായിരുന്നു കൈപ്പടയിൽ കത്തെഴുത്ത്. സാഹിതി സെക്രട്ടറി ജനറലും അദ്ധ്യാപകനുമായ ബിന്നി സാഹിതിയാണ് ഇന്നസെന്റിന്റെ ശ്രദ്ധയിലേക്ക് കുട്ടികളുടെ എഴുത്തിനെ കുറിച്ച് പറഞ്ഞത്. അപ്പോൾ തന്നെ താൻ പ്രകാശനം നടത്താമെന്ന് താരം അറിയിക്കുകയായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള 46 വിദ്യാർത്ഥികളാണ് സ്വന്തം കൈപ്പടയിൽ കത്തെഴുതിയത്. സാഹിതി ഡയറക്ടർ നസീർ നൊച്ചാട് ,സാം കുരക്കാർ ,മുഹമ്മദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |