അടിമാലി: അടിയന്തര ഘട്ടങ്ങളിൽ വാർത്താവിനിമയ സംവിധാനമൊരുക്കാൻ സഹായകരമാകുന്ന സെൽ ഓൺ വീൽസ് മൂന്നാറിലുമെത്തി.ബി എസ് എൻ എല്ലാണ് സെൽ ഓൺ വീൽസ് സംവിധാനമെത്തിച്ചിട്ടുള്ളത്.പെട്ടിമുടി ദുരന്തവേളയിൽ മൊബൈൽ റേഞ്ചില്ലാത്തതിനെ തുടർന്ന് വിവരങ്ങൾ പുറത്തറിയിക്കുന്നതിനും രക്ഷാപ്രവർത്തന ഘട്ടങ്ങളിലും കാലതാമസം നേരിട്ടിരുന്നു.ജില്ലാ ദുരന്തനിവാരണ അതോററ്റിയുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു സംവിധാനം മൂന്നാറിലേക്ക് അനുവദിച്ചത്. ലോറിയിലാണ് ടവർ ഉൾപ്പെടെയുള്ള സംവിധാനം ഘടിപ്പിച്ചിട്ടുള്ളത്.വാർത്താവിനിമയ സംവിധാനമില്ലാത്ത സ്ഥലങ്ങളിൽ ലോറി ഓടിച്ചെത്തി മൊബൈൽ റേഞ്ചൊരുക്കാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |