ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ജെം ആൻഡ് ജുവലറി കയറ്റുമതി കൊവിഡിന് മുമ്പത്തേക്കാൾ മികച്ച നിലയിലെത്തി. നടപ്പു സാമ്പത്തിക വർഷം (2021-22) ഏപ്രിൽ-ഡിസംബറിൽ കയറ്റുമതി വരുമാനം 2,908 കോടി ഡോളറാണ് (2.16 ലക്ഷം കോടി രൂപ). കൊവിഡിന് മുമ്പ്, 2019ലെ സമാനകാലത്തെ 2,750 കോടി ഡോളറിനേക്കാൾ (1.93 ലക്ഷം കോടി രൂപ) 5.76 ശതമാനം അധികമാണിത്.
കൊവിഡ് നിറഞ്ഞുനിന്ന 2020ലെ സമാനകാലത്ത് കയറ്റുമതി 1,648 കോടി ഡോളറിന്റേതായിരുന്നു (1.22 ലക്ഷം കോടി രൂപ). 2019നെ അപേക്ഷിച്ച് വജ്രാഭരണങ്ങൾ 23 ശതമാനവും വെള്ളിയാഭരണങ്ങൾ 94 ശതമാനവും കയറ്റുമതി നേട്ടമുണ്ടാക്കി. എന്നാൽ, സ്വർണാഭരണ കയറ്റുമതി 25.41 ശതമാനം കുറഞ്ഞുവെന്ന് ജെം ആൻഡ് ജുവലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |