അങ്കാറ : തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ അപമാനിച്ചതിന് മാദ്ധ്യമ പ്രവർത്തക അറസ്റ്റിൽ. രാജ്യത്തെ ടെലിവിഷൻ രംഗത്തെ പ്രമുഖ മാദ്ധ്യമപ്രവർത്തകയായ മാധ്യമപ്രവർത്തക സെദഫ് കബാസിനെയാണ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി സെദഫ് അവതരിപ്പിച്ച പരിപാടിയിൽ ഉർദുഗാനെ രൂക്ഷമായി വിമർശിക്കുകയും പിന്നീട് ഈ പരിപാടിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. ഒമ്പത് ലക്ഷത്തോളം ഫോളോവേഴ്സുള്ള സെദഫിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
തുർക്കി ഭരണഘടന പ്രകാരം പ്രസിഡന്റിനെ അപമാനിക്കുന്നത് ഒരു വർഷം മുതൽ നാല് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |