ചാവക്കാട്: 11 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും പുറത്ത് പറഞ്ഞാൽ മർദ്ധിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ തെക്കൻ പാലയൂരിൽ താമസിക്കുന്ന തുപ്രാട്ട് വീട്ടിൽ താമി മകൻ സുനിൽ(49) ആണ് അറസ്റ്റിലായത്. കൃത്യം നടത്തി ഒളിവിൽപ്പോയ പ്രതിയെ തന്ത്രപൂർവമാണ് അറസ്റ്റ് ചെയ്തത്. ദിവസവും അതിരാവിലെ പാവറട്ടിയിലുള്ള ചായക്കടയിൽ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.എം.യാസിർ, കെ.സുനു, വനിതാ എസ്.സി.പി.ഒ എം.ഗീത, സി.ജയകൃഷ്ണൻ, കെ.പ്രദീപ്, എസ്.ബൈജു, എം.റെജിൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സുനിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |