SignIn
Kerala Kaumudi Online
Friday, 20 September 2024 4.59 AM IST

കൊവിഡ് വ്യാപനം, ഫെബ്രുവരി 19 വരെയുള്ള പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വച്ചു, പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

Increase Font Size Decrease Font Size Print Page
psc

തിരുവനന്തപുരം: കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2022 ഫെബ്രുവരി നാലിലെ കേരള വാട്ടർ അതോറിട്ടിയിലെ ഓപ്പറേറ്റർ തസ്തികയിലേയ്ക്കുള്ള ഒ.എം.ആർ പരീക്ഷ ഒഴികെ 2022 ഫെബ്രുവരി 1 മുതൽ 19-ാം തീയതി വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. . പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഫെബ്രുവരി 4-ാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ച പിഎസ് സി പരീക്ഷകളും മാറ്റിവച്ചിരുന്നു.. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി. ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അതോറിട്ടിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പി.എസ് സി വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നതാണെന്ന് പി.എസ്. സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PSC EXAM, COVID, PSC EXAMS POSTPONED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.