SignIn
Kerala Kaumudi Online
Wednesday, 25 September 2024 10.53 AM IST

ഐ സി സി പുരസ്കാരങ്ങൾ: മൂന്ന് പാകിസ്ഥാൻ താരങ്ങൾക്ക് നേട്ടം, ഇന്ത്യയുടെ മാനം കാത്ത് വനിതാ ക്രിക്കറ്റർ സ്മൃതി മന്ഥാന

Increase Font Size Decrease Font Size Print Page
smriti-mandhana

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ 2021ലെ പുരസ്കാരങ്ങളിൽ ഒന്ന് പോലും സ്വന്തമാക്കാൻ കഴിയാതെ ഇന്ത്യയുടെ പുരുഷ താരങ്ങൾ. എന്നാൽ രാജ്യത്തിന്റെ അഭിമാനം കാത്ത് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ഥാന സ്വന്തമാക്കി. 2021 വർഷത്തിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും കാഴ്ചവച്ച മികച്ച പ്രകടനമാണ് മന്ഥാനയ്ക്ക് പുരസ്കാരം നേടികൊടുത്തത്.

പാകിസ്ഥാൻ ബൗളർ ഷഹിൻഷാ അഫ്രീദിയാണ് മികച്ച് പുരുഷ ക്രിക്കറ്റ് താരം. കഴിഞ്ഞ വർഷം കളിച്ച 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് നേടിയ 78 വിക്കറ്റുകളാണ് അഫ്രീദിയെ പുരസ്കാര നേട്ടത്തിന് അർഹനാക്കിയത്.

ഇംഗ്ളണ്ട് ക്യാപ്ടൻ ജോ റൂട്ടിനെ മികച്ച ടെസ്റ്റ് താരമായും പാകിസ്ഥാൻ താരങ്ങളായ ബാബർ അസമിനെയും മുഹമദ് റിസ്‌വാനെയും ഏകദിന, ടി ട്വന്റി താരങ്ങളായും തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയുടെ ജന്നേമൻ മലാനാണ് ഭാവിയുടെ താരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, INDIA, ICC, CRICKET, AWARDS, SMRITI MANDHANA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.