SignIn
Kerala Kaumudi Online
Saturday, 27 April 2024 5.33 AM IST

മൂക്കിലൂടെ നൽകാവുന്ന കൊവിഡ് ബൂസ്റ്റർ ഡോസിന് മൂന്നാംഘട്ട പരീക്ഷണ അനുമതി, കൂടുതൽ സുരക്ഷിതമെന്ന് ഭാരത് ബയോടെക്

vaccine

ന്യൂ‌ഡൽഹി: രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു. രാജ്യത്ത് ഒൻപത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്.

മൂക്കിലൂടെ വാക്സിൻ നൽകുന്നത് അണുബാധക്കുള്ള സാദ്ധ്യത കുറയ്ക്കും. കൂടാതെ കൊവിഡ് തടയുന്നത് ഈ ബൂസ്റ്റർ ഡോസ് ഏറ്റവും ഫലപ്രദമാണെന്നും ഭാരത് ബയോടെക് പ്രതികരിച്ചു. മൂക്കിലൂടെ നൽകാൻ കഴിയുന്ന ഇൻട്രാനാസൽ ബൂസ്റ്റർ നൽകുന്നത് കൂടുതൽ എളുപ്പമായിരിക്കും. ഇതിന് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ ആവശ്യമില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണം.

കഴിഞ്ഞ മാസമാണ് മൂക്കിലൂടെ നൽകാവുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക് അനുമതി തേടിയത്. റിപ്പോർട്ടുകൾ പ്രകാരം 900 വ്യക്തികളിൽ പരീക്ഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BIOTECH-GETS-DCGI-NOD-FOR-INTRANASAL-BOOSTER-DOSE-TRIALS-OF-COVID-VACCINE, BIOTECH-GETS-DCGI-NOD-FOR-INTRANASAL-BOOSTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.