SignIn
Kerala Kaumudi Online
Saturday, 27 April 2024 5.22 AM IST

മുഖ്യസാമ്പത്തിക ഉപദേഷ്‌ടാവായി വി അനന്ത നാഗേശ്വരൻ ചുമതലയേറ്റു

v-anantha-nageswaran

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ വി അനന്ത നാഗേശ്വരൻ ചുമതലയേറ്റു. കേന്ദ്ര ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് നടപടി.

എല്ലാ വർഷവും നടക്കാറുള്ള സാമ്പത്തിക സർവേയുടെ മുഖ്യ ശിൽപിയാണ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനായ സിഇഎ അഥവാ ചീഫ് ഇക്കണോമിക് അഡ്‌വൈസർ.

"സർക്കാർ ഡോ. വി അനന്ത നാഗേശ്വരനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു, ഇന്ന് അദ്ദേഹം ചുമതലയേറ്റു," ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി

അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമയും ആംഹെർസ്റ്റിലെ മസാച്യുസെറ്റ്‌സ് സർവകലാശാലയിൽ നിന്ന് ഡോക്ടറൽ ബിരുദവും ഡോ. നാഗേശ്വരൻ നേടിയിട്ടുണ്ട്. 2019 മുതൽ 2021 വരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ പാർട്ട് ടൈം അംഗമായി അനന്ത നാഗേശ്വരൻ പ്രവർത്തിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DR V ANANTHA NAGESWARAN, CHIEF ECONOMIC ADVISOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.