പനാജി: ഗോവ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് ഉപാദ്ധ്യക്ഷനുമായ ലൂസിഞ്ഞോ ഫലേറോ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറി. ഗോവയിലെ ഫറ്റോർഡ മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു ഫലേറോ തീരുമാനിച്ചിരുന്നത്. തൃണമൂൽ കോൺഗ്രസിന്റെ സ്ത്രീ ശാക്തീകരണ നയത്തിന്റെ ഭാഗമായാണ് താൻ പിന്മാറുന്നതെന്നും പകരം അഭിഭാഷകയായ സിയോള അവിലിയ വാസ് മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മമത ബാനർജി ഉൾപ്പെടെയുള്ള പാർട്ടിയുടെ ദേശീയ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും സംസ്ഥാനത്ത് പാർട്ടിയുടെ എല്ലാ നേതാക്കൾക്കും വേണ്ടി പ്രചാരണം നടത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫലേറോ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |