SignIn
Kerala Kaumudi Online
Saturday, 27 April 2024 1.40 AM IST

എൻ.സി.സി പരിശീലനം നേട്ടമായി: പ്രധാനമന്ത്രി

modi

ന്യൂഡൽഹി: എൻ.സി.സി കേഡറ്റ് എന്ന നിലയിൽ ലഭിച്ച പരിശീലനം രാജ്യത്തോടുള്ള തന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള കരുത്ത് നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കരിയപ്പ ഗ്രൗണ്ടിൽ എൻ.സി.സി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 2047ലേക്ക് കൊണ്ടുപോകുന്നതിൽ എൻ.സി.സി. കേഡറ്റുകൾക്ക് വലിയ സംഭാവന നൽകാൻ കഴിയുമെന്നും യുവാക്കൾ മുന്നേറുന്ന രാജ്യത്തെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വർഷത്തേക്കുള്ള തങ്ങളുടെ അഭിലാഷങ്ങളെയും പ്രവർത്തനങ്ങളെയും രാജ്യത്തിന്റെ വികസനവും പ്രതീക്ഷകളുമായി സംയോജിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഗേൾ (പെൺകുട്ടികൾ) കേഡറ്റുകളുടെ സാന്നിദ്ധ്യം പുതിയ മനോഭാവത്തിന്റെ പ്രതീകമാണെന്നും അവർക്ക് ധാരാളം അവസരങ്ങളുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എൻ.സി.സിയും എൻ.എസ്.എസും ഉള്ള കാമ്പസുകളിൽ മയക്കുമരുന്നുകൾ എത്തിപ്പെടാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.