ന്യൂഡൽഹി: യു.പി മുൻ പി.സി.സി അദ്ധ്യക്ഷൻ രാജ്ബബ്ബാറും കോൺഗ്രസിൽ നിന്ന് സമാജ്വാദി പാർട്ടിയിലേക്ക് ചാടുമെന്ന് അഭ്യൂഹങ്ങൾ. യു.പിയിലെ പാർട്ടിയുടെ താരപ്രചാരക പട്ടികയിലുണ്ടെങ്കിലും ഹൈക്കമാൻഡുമായി പഴയ ഊഷ്മള ബന്ധമില്ലാത്ത ബബ്ബാർ സമാജ്വാദി പാർട്ടിയുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുണ്ട്. ഗുലാം നബി ആസാദിന് കേന്ദ്ര സർക്കാർ പദ്മ അവാർഡ് നൽകിയതിനെ ന്യായീകരിച്ച് രാജ് ബബ്ബാർ നടത്തിയ ട്വീറ്റുകളും ഈ സൂചന നൽകുന്നു. പാർട്ടിക്കുള്ളിൽ ജനാധിപത്യം ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിലൊരാളാണ് ബബ്ബാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |